Saturday, 25 January 2014

കാര്‍ഷികവൃത്തിയുടെ ഗതകാല സ്‌മരണകളുണര്‍ത്തി പാലോട്ട്‌ മേളയുടെ താളമെത്തുന്നു പാലോട് മേള 51 ന്റ്റെ നിറവിൽ


പാലോട്‌:  അരനൂറ്റാണ്ടിന്റെ ചരിത്രം പേറി കൃഷിയുടെയും കാലി വളര്ത്തലിന്റെയും ഗതകാല സ്മരണകളുടെ തേരില്‍ പാലോട് വീണ്ടും മേളയുടെ താളമേത്തുന്നു .കൃഷിയും കര്‍ഷകനും ഒരു സംസ്കാരത്തിന്റെ ഭാഗം ആകുമ്പോള്‍ പാലോട് മേള ആ കര്‍ഷക സംസ്കൃതിയുടെ നേര്‍കാഴ്ച ആകുന്നു.പഴമക്കാര്‍ കൊളുത്തിയ കാള ചന്ത എന്നാ കൃഷി ദീപം ആധുനികതയിലും ഒരു വര്ഷം പോലും മുടങ്ങാതെ അമ്പത്തി ഒന്നാമത് വർഷത്തിലേക്ക് കടക്കുമ്പോൾ   പലോടിന്റെ അഭിമാനം ആയി അത് മാറുന്നു .ഗ്രാമ തനിമയുടെ കൃഷിയും കാലി വളര്‍ത്തലും ഉപ ജീവനതിന്റെതായിരുന്ന വയലേലകളും ജലാശയങ്ങളും നിറ സാനിധ്യമായിരുന്ന 1963 ലാണ് ഒരു കൂട്ടം സാമൂഹിക പ്രധിബധതയുള്ള പൗര പ്രമുഖരും കര്‍ഷകരും ചേര്‍ന്ന് കൃഷി വിളകളുടെയും കാലികളുടെയും ക്രയ വിക്രയതിനായി 'കാള ചന്ത' എന്നാ ആശയത്തിന് വിത്ത് പാകിയത്‌. .ചിങ്ങകൊയ്‌ത്തിന്റെയും മകരകൃഷിയുടെയും ഇടവേളകളില്‍ ഉഴവുമാടുകളെ വില്‍ക്കുന്നതിനും വാങ്ങുന്നതിനും കാളച്ചന്തയെന്ന പേരില്‍ തുടങ്ങിയ കമ്പോളമാണ്‌ കാര്‍ഷിക - കലാ - വ്യാപാരമേളയായി വളര്‍ന്നത്‌. പഴയ അഞ്ചലോട്ടക്കാരനുമായി അഭേദ്യബന്ധം പുലര്‍ത്തുന്ന പ്രദേശമാണ്‌് പാലോട് .പകലോടിയ നാട്‌ എന്നാണ്‌ പൂര്‍ണമായ നാമം. ഈ കാനന ഭൂമിയുടെ ഹൃദയ ഭാഗത്ത്‌ ഒരു സംസ്‌കാരത്തിന്റെ വിത്തു പാകിയത്‌ ഒരുകൂട്ടം കുശവന്മാരായിരുന്നു.ഇവര്‍ വിയര്‍പ്പൊഴുക്കി യാഥാര്‍ത്ഥ്യമാക്കിയ നെല്‍വയലുകളിലാണ്‌ ആദ്യകാലങ്ങളില്‍ കാളച്ചന്ത അരങ്ങേറിയത്‌. തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും തമിഴ്‌്്നാട്ടില്‍ നിന്നും ഉരുക്കളെ വാങ്ങാനും വില്‍ക്കാനും കാര്‍ഷിക വിളകളുടെ ക്രയവിക്രയത്തിനുമായി ജനം ഒഴുകിയെത്തിയതോടെ തെക്കന്‍കേരളത്തിലെ ഏറ്റവും വലിയ ജനകീയ കാര്‍ഷിക മാമാങ്കമായി മാറുകയായിരുന്നു.മകരം രണ്ടാം വാരത്തില്‍ ആരംഭിക്കുന്ന കാര്‍ഷികമേള ഒരാഴ്ചക്കാലം മലയോര ജനതയെ ആഹ്ളാദത്തിന്റെ കൊടുമുടിയേറ്റും. കൃഷിനഷ്ടക്കച്ചവടമാകുന്ന ഘട്ടത്തിലും മേളയെ കയ്യൊഴിയാന്‍ തയ്യാറല്ലെന്നതിന്റെ തെളിവാണ് വര്‍ദ്ധിച്ചു വരുന്ന ജനപങ്കാളിത്തം. എട്ടുകൊല്ലം മുമ്പ് പാലോട്ടൂ മേളയെ സർക്കാർ ടൂറിസം വാരാഘോഷമായി പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ മേളയുടെ  പ്രാധാന്യമേറി.മക്രകൊയ്‌ത്തു കഴിഞ്ഞ പാടങ്ങളായിരുന്നു തുടക്കത്തില്‍ ചന്തയുടെ സ്‌ഥിരം വേദി . മകരം രണ്ടാം വാരത്തിലെ ആദ്യ മൂന്നു ദിനങ്ങളിലായിരുന്നു ചന്ത. കര്‍ഷകര്‍ക്കു പുറമെ, തൊഴിലാളികളും കച്ചവടക്കാരും കൂടി ഭാഗമായതോടെ ഉത്സവമായി. ഇടനിലക്കാരുടെ ഇടപെടല്‍ ഇല്ലാതെ ലക്ഷണമൊത്ത കാളക്കൂറ്റന്മാരെതേടി വിവിധ ദേശങ്ങളില്‍ നിന്നും ആളുകളെത്തി. വിപണനത്തിനു ശേഷം ഉല്ലാസത്തിനായി കലാപരിപാടികളും ഒരുങ്ങിയതോടെ മേള കലാസ്വാദനത്തിന്റേതു കൂടിയായി.
മണ്‍മറഞ്ഞുപോയ വി.ഗോവിന്ദന്‍കുട്ടിനായര്‍, വേലംവെട്ടി ജനാര്‍ദ്ദനന്‍ പിള്ള, എസ്‌.മാധവന്‍പിളള, സി.വി. പ്രേംരാജ്‌, കുളങ്ങരവാസുദേവന്‍, എം.വിക്രമന്‍നാവയര്‍, എം.രാമയ്യന്‍പിള്ള, എസ്‌. അജയകുമാര്‍, എം.എ റഹിം, എം. ശ്രീധരന്‍ നായര്‍ തുടങ്ങിയ ആദ്യകാല പൗരപ്രമുഖരുടെ മനസ്സുലുദിച്ചതാണ്‌ കാളച്ചന്ത എന്ന ആശയം.കൃഷി നഷ്ട്ട ക്കച്ചവടമാവുകയും അന്യമാവുകയും ചെയ്യുന്ന അവസ്‌ഥയിലും തങ്ങളുടെ മേളയെ കൈവിടാന്‍ പാലോടുകാര്‍ തയ്യാറാല്ലെന്നതിന്റെ ഉദാഹരണമാണ്‌ ഓരോ മേളയുടെയും വലിയ വിജയം

Monday, 13 May 2013

മണ്മറയുന്ന വയലേലകൾ വഴിമറകുന്ന മലയാളികൾ

മുഹമ്മദ്‌ സാദിർഷ പാലോട്


കേരവൃക്ഷങ്ങളാൽ അനുഗ്രഹീതമായ നമ്മുടെ കൊച്ചു കേരളത്തിന്റെ സാംസ്കാരിക പൈതൃകം പരിശോധിച്ചാൽ കേരളത്തിന്റെ .ഹൃദയത്തുടിപ്പ്‌ നിലനിന്നിരുന്നത് ഈ പച്ചപ്പ്‌ നിറഞ്ഞ വയലേലകൾ ആണെന്ന് നമുക്ക് കാണാൻ കഴിയും .അന്നത്തെ വയലേലകളുടെ സമൃതിയിൽ നിന്നും വ്യതിചലിച്ചു പുത്തൻ സാംസ്കാരികത കടം കൊള്ളുകയയിരുനല്ലോ നാം .വയലേലകൾ അന്യം നിന്ന് പോയതിനു ഉത്തരവാദികൾ ആര് ?.വയലുകൾ നികതപെട്ടു കൊണ്ഗ്രീറ്റ് സൌതങ്ങളും ഫാക്ടറികളും സമൂഹത്തിനു മുന്നേ ചോദ്യ ചിഹ്ന്നമായി തല ഉയർത്തുമ്പോൾ നാം നമ്മുടെ തന്നെ അടിവേരുകൾ മാന്തുകയാണ് എന്നാ വസ്തുതയെങ്കിലും ഇടയ്ക്കു ഓര്കെണ്ടാതായിരുനില്ലേ.

അടുത്ത കാലം വരെ നമ്മുടെ പ്രദേശത്തിന്റെ നൈസർഗിക താളം എന്നോണം നെൽപാടങ്ങൾ നിറഞ്ഞു നിന്നിരുന്നു .ഇപ്പോൾ അതൊരു അപൂർവ കാഴ്ച ആയി .ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടി നിലമുഴുന്ന കർഷക ചിത്രം പിൻവാങ്ങുന്നത് ആണ് കണ്ടത് .കൊയ്തുപാട്ട് ,കലപ്പ എന്നിവ ചരിത്രത്തിലേക്ക് നടന്നു മറയുകയും ചെയ്തു
കാര്ഷിക മേളകൾ പ്ലാസ്റ്റിക് മേളകളും പോസ്റ്റർ യുദ്ദങ്ങളും ആയി മാറി .ഓര്മ തെറ്റുപോലെ അവശേഷിക്കുന്ന ഇത്തിരി നെൽപാടങ്ങൾ ഉണ്ട് അവിടങ്ങളിൽ ആകട്ടെ കൃഷി രീതികൾ കര്ഷകരുടെ കയ്യിൽ നിന്നും യന്ത്രങ്ങൾ നേടി എടുത്തിരിക്കുന്നു

ഭക്ഷ്യ ധാന്യങ്ങൽക്കു വേണ്ടി അന്യ സംസ്ഥാനങ്ങളെ ആശ്രയികേണ്ടി വരുന്ന അവസ്ഥയിലേക്ക് സാഹചര്യങ്ങൾ ഹരിത കേരളത്തെ കൊണ്ട് ചെന്ന് എത്തിച്ചു .നെൽകൃഷിയിൽ ലാഭം കൊയ്യാൻ കഴിയില്ല എന്ന് കര്ഷകനെ ബോധ്യപെടുതുകയായിരുന്നു നാം ആദ്യം .ഇതേ തുടർന്ന് വയലുകൾ നികത്തുന്നതിനു കൃഷികാരൻ തന്നെ കയ്യൊപ്പ് ചാർത്തി.റബ്ബർ ,മരിച്ചീനി ,വാഴ ,വാനില തുടങ്ങിയവ കൃഷി ചെയ്തു ലാഭം നേടാനും മത്സരമായി .നെൽപാടങ്ങൾ നെല്കൃഷി ചെയ്യാതെ വരണ്ടു തരിശു ഭൂമിയുടെ അവസ്ഥയിലേക്ക് എത്തുകയും ചെയ്തു .ഇത്തരം പ്രദേശങ്ങൾ വൈകാതെ കളിസ്ഥലങ്ങൾ ആയി മാറിയേക്കും .ലാഘവത്തോടെ വയലുകൾ നികതുന്നവർ താല്കാലിക നേട്ടങ്ങൾക്കായി ഇരിക്കും കൊമ്പു മുറിക്കുകയാണ് ചെയ്യുനത് .ആര്ക്കും പക്ഷെ ഇതിലൊന്നും സങ്കടം ഇല്ല

നെൽവയലുകൾ നഷ്ട്ടപെടുമ്പോൾ കാര്ഷിക സംസ്കൃതി മാത്രം അല്ല തകരുന്നത് സമൂഹത്തിന്റെ പൊതുവായ സന്തുലിതാവസ്തക്കും അത് കോട്ടം വരുത്തുന്നു .ശക്തമായ വരള്ച്ച ഉൾപടെ പരിസ്ഥിതി പ്രശ്നനങ്ങൾ ആണ് നമ്മളെ കാത്തിരികുന്നത്.സാമൂഹിക പരിഷ്കർതാക്കൽ തന്നെയാണ് വയലുകളെ കൊന്നൊടുക്കാൻ മുൻപന്തിയിൽ ഉള്ളത് എന്നാ കാര്യം കൂടി നാം അറിയണം .അയാൾ സംസ്ഥാനങ്ങളെ എങ്കിലും നാം മാതൃക ആക്കേണ്ടിയിരുന്നു.
തമിഴനാട് ,കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കൃഷി രീതികൾ പരിശോധിച്ചാൽ അവർ നെല്കൃഷിക്കാണ് കൂടുതൽ പ്രാധാന്യം കൊടുകുന്നത് എന്ന് കാണാം .അതിലുപരി ഒരൊർതർക്കും സ്വന്തമായുള്ള ഭൂമിയിൽ ഒരു പ്രത്യേക ഇനം കൃഷി ചെയ്യാൻ ഉപയോഗിക്കുകയാണെങ്കിൽ നിശ്ചിത സ്ഥലത്ത് മാത്രം ആയി അത് പരിമിധപെടുതും .ഇതുമൂലം ഭക്ഷ്യ ധാന്യങ്ങൾ ആവശ്യാനുസരണം ഉപയോഗിക്കാനും അന്യ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കാനും അവർക്ക് സാധിക്കുന്നു
കർഷകർ സ്വൊമെതയ കൃഷി ചെയ്യാൻ ശക്തിയുള്ളവർ ആയി മാറുനില്ല അതിനവരെ പ്രോൽസാഹിപിക്കണം.അതിലൂടെ സാമൂഹിക മുന്നേറ്റം ,കൃഷി രീതിയുടെ ഉയര്ച്ച ,വിശാലമായ നെല്പാടങ്ങളുടെ സ്ഥായി ആയ നിലനിൽപ്പ്‌ എന്നിവ സാധ്യം ആയേക്കും .ഗ്രാമങ്ങളിലെ നെൽപാടങ്ങൾ നഗരത്തിന്റെ ആവശ്യങ്ങൽകുള്ള അസംസ്കൃത വസ്തുക്കൾ ഉള്പാദിപികുന്ന സ്ഥലമായി മാറിയപ്പോൾ കൃഷി രീതികൾ പട്ടണ വാസികളുടെ അവശ്യ നിർവഹണത്തിന് ഉള്ളതായി തീർന്നു അങ്ങനെ തങ്ങളുടെ കൃഷി രീതിയുടെ നല്ല ഫലം ലഭിക്കാതെ ഗ്രാമീണർ ചൂക്ഷണം ചെയ്യപെടുകയും .ഇവര്ക്ക് ആവശ്യംഇല്ലാത്ത കൃഷി രീതികൾ വയലുകളിൽ പ്രാവര്തികമാക്കപെടുകയും ചെയ്തു .മാത്രവുമല്ല ഭക്ഷ്യ വിളകളുടെ സ്ഥാനത് നാണ്യ വിളകൾ കടന്നു വരുകയും നെല്കൃഷി പോലുള്ള പാരമ്പര്യ മേഖലകൾ നിലക്കുകയും ചെയ്തു
ഇത്തരം പ്രതിസ്ന്ധികൽക്കു ഇടയിലും നെല്ലുല്പാദനം വർദിപ്പിക്കൂനതിനു വേണ്ടി ധാരാളം പദതികൽ നടപ്പിൽ വരുതുനുണ്ട് .അതിൽ പ്രധാനപെട്ടതാണ് .കേരളത്തിന്റെ നെല്ലറ എന്ന് വിശേഷിപിക്കപെടുന്ന പാലക്കാട് ജില്ലയിൽ നടപ്പിൽ വരുത്തിയ "GALASA" (Group Approach For Locally Adaptable And Sustainable Agricuture)

ഇതിനു പുറമേ പട്ടാമ്പി ,മങ്കൊമ്പ് ,കായംകുളം എന്നിവിടങ്ങളിൽ നെല്ലിനെ കുറിച്ച് ഗവേഷണം നടത്തുന്നതിന് ,വിവിധ കേന്ദ്രങ്ങളും സ്ഥാപിച്ചു .ഗവേഷണ കേന്ദ്രങ്ങളിൽ .നെൽകൃഷിയുടെ വികാസത്തെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടന്നു വരുന്നു .ഇത്തരം പദതികളും ഗവേഷണ കേന്ദ്രങ്ങളും നെൽകൃഷിയുടെ പ്രാധന്യതെയാണ് ചൂണ്ടി കാട്ടുന്നത് .വരുന്ന തലമുറയ്ക്ക് നെൽകൃഷിയും നെല്പാടങ്ങളും കേട്ട് കേൾവി മാത്രം ആകാതെ ഇന്ന് നില നിൽകുന്ന വയലുകൾ അതെ പടി നിലനിർത്തുവാനും നമ്മുടെ സംസ്കാരം കാത്തു സൂക്ഷിക്കുവാനും എല്ലാവരും ഉണര്ന്നു പ്രവർത്തികേണ്ട അവസാന സന്ദര്ഭം തന്നെയാണിത്


Sunday, 24 March 2013

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍

മുഹമ്മദ്‌ സാദിര്‍ഷ പാലോട്


ഓരോ മലയാളിയുടെയും ഹൃദയത്തില്‍ നിറയുന്ന ഗ്രിഹാതുരത്വം ആണ് വിഷു .ബ്രാമ മുഹൂര്‍ത്തത്തില്‍ അമ്മയുടെ വിളികേട്ട് ഒരു തലോടല്‍ കൊണ്ടുണര്‍ന്നു .ആദ്യം കാണുന്ന കാഴ്ച വിഷുകണി .മേടം പിറന്നു കഴിഞ്ഞാല്‍ കേരളത്തിന്റെ ദേശീയ ഉത്സവം പോലെ വിഷു വിരിനെതുകയായി .ഓര്‍മകളുടെ വസന്തമായി.പുതിയ കാലത്തിന്റെ സമ്രിതിയിലേക്ക് കണി കണ്ടുണരാന്‍ വിഷു കൈനീട്ടം വാങ്ങാന്‍ .കണികൊന്നകള്‍ പൂത്തുലഞ്ഞു കണ്ണിനു കാഴ്ചയുടെ വിസ്മയം തീര്കുന്നു .വിഷുവിനു കണി കാണുക എന്നതാണ് പ്രധാനം .കണി ഒരുക്കലില്‍ പോലും പ്രകൃതിയോടുള്ള മലയാളിയുടെ ആത്മ ബന്തം തൊട്ടറിയാം ,നല്ല വിളഞ്ഞ കണി വെള്ളരിക്കയും ,കണ്ണി മാങ്ങയും ,കണി പൂവും കണി ഉരുളിയില്‍ ഒഴിച്ച് കൂടാനാവാതെ സ്ഥലം പിടിക്കുന്നു .പഴയ നാല് കെട്ടുകളില്‍ കിഴകിനി തളത്തില്‍ പടിഞ്ഞാറ്റി മചിനഭിമുഖമായി ആണ് കണി ഒരുകുക .കൊന്നപൂവ് ,കണിവെള്ളരി ,വാല്‍ക്കണ്ണാ‍ടി ,ജലം നിറച്ച കിണ്ടി ,അങ്ങനെ നീളുന്ന കണി വസ്തുകളുടെ നിര .കണി കണ്ടു കഴിഞ്ഞാല്‍ അടുത്ത ചടങ്ങ് കൈനീട്ടം വാങ്ങുകയാണ് .കൈനീട്ടം നല്‍കാനുള്ള ചുമതല തറവാട്ട്‌ കാരണവര്‍ക്കാന്.കൈനീട്ടം വാങ്ങാന്‍ ഇളം തലമുറയില്‍ പെട്ടവരും .ഉപ്പും ,അരിയും,നാണയവും കൂട്ടിയാണ് കൈനീട്ടം നല്‍കുക .മലയാളിയുടെ കൊല്ല പിറവിയാണ് വിഷു അതുകൊണ്ട് തന്നെ എല്ലാം ശുഭമായി തുടങ്ങാന്‍ മലയാളി ആഗ്രഹിക്കുന്നു .മഞ്ഞ നിറം ശുഭ ദ്രിഷ്ട്ടിയുടെ സൂചകമായി കണക്കാകുന്നു .കണി കാണുന്നതിലൂടെ സമ്രിദിയും ഐശ്വര്യവും വന്നുചെരുമെന്നു വിശ്വസിക്കുന്നു .വിത്തും കൈകൊട്ടും എന്ന് തുടങ്ങുന്ന പാട്ടില്‍പോലും ഒളിഞ്ഞിരികുന്നത് സമ്പല്‍ സമ്രിദിയുടെ നിറഞ്ഞ ചിത്രം മാത്രം .വിഷു കേരളിയന്റെ പാടത്തു മേട സൂര്യന്റെ പൊന്‍ വെളിച്ചം വീഴ്ത്തുന്നു .പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും ഒരു പുതിയ കാലത്തിനായി എല്ലാവര്ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ .....!!