Tuesday, 13 March 2012

പ്രവാസി മലയാളിയും കേരളത്തിലെ അന്യഭാഷക്കാരും

മുഹമ്മദ്‌ സാദിര്‍ഷ പാലോട് 

ചെറു പ്രായത്തില്‍ കരഞ്ഞു ബഹളം വെക്കുന്ന സമയത്ത് .ദെ അണ്ണാച്ചി വരുന്നു പിടിച്ചു കൊണ്ട് പോകും എന്ന് കേട്ട് വളര്നത് കൊണ്ട് .തമിഴ്നാട്ടില്‍ നിന്ന് വരുന്നവരെ .തട്ടിപ്പുകാരന്‍ ആയിട്ടോ ,പിടിച്ചു പരിക്കാരന്‍ ആയിട്ടോ കുഞ്ഞു മനസ്സില്‍ പ്രതിഷ്ട്ടിച്ചിരുന്നു .സമൂഹത്തില്‍ കുറഞ്ഞ വേതനത്തിന് പണി എടുത്തു കഴിയുന്ന അന്യ ഭാഷ തൊഴിലാളികള്‍ അനുദിനം വര്‍ദിച്ചു വരുന്നു .നാട്ടിലൊരു പ്രശ്നമുണ്ടായാല്‍ സദാചാര പോലിസ് ചമയുന്നവര്‍ സത്യമെന്ത് എന്ന് ചോദിക്കപോലും ചെയ്യാതെ അന്യ നാട്ടുകരനാനെങ്കില്‍ ക്രൂരമായി മര്‍ദിക്കുന്ന സ്ഥിതി വിശേഷവും നമ്മുടെ നാട്ടില്‍ പരക്കെ കാണുന്നു .റോഡരികില്‍ തല ചായ്കുന്ന നാടോടിയുടെ മാനം പോലും അത് കൊച്ചു കുട്ടി ആകട്ടെ സ്ത്രീ ആകട്ടെ പിച്ചി ചീന്തി എറിയപെടുന്നു.കുളികാത്തവര്‍ എന്നും മറ്റും പറഞ്ഞു അകറ്റി നിര്‍ത്തുന്ന പകല്‍ മാന്യന്മാര്‍ ഈ സ്ത്രീകളെ കാമാവെരിയോടെ ആക്രമികുന്നതും നിത്യ വാര്‍ത്തയാകുന്നു . കേരളത്തിലെ അഴുക് ചാലുകളും മലയാളി ചെയ്യാന്‍ മടിക്കുന്ന ജോലികള്‍ വരെ യാതൊരു മടിയും കൂടാതെ ചെയ്യുന്ന തമിഴ് സഹോദരങ്ങളും .നാട്ടില്‍ കാറും കാശുമായി ചെത്തി നടക്കുന്ന സാധാരണ പ്രവാസിയുടെ ജീവിതവും .കൂട്ടി വായികാവുന്നതാണ് .വിദേശത്ത് പണി എടുക്കുന്ന മിക്ക മലയാളികളും  തന്റെ മുകളില്‍ നില്‍കുന്ന വരെ മനസിലെങ്കിലും ചില സമയത്ത് ചീത്ത പറയാറുണ്ട്‌ .അത്ര മോശമായ സമീപനങ്ങള്‍ ആണ് ചിലപ്പോള്‍ നേരിടേണ്ടി വരുന്നത് .നാട്ടില്‍ മുതലാളിമാരുടെ പീഡനം ഏറ്റുവാങ്ങേണ്ടി വരുന്ന അന്യഭാഷാ തൊഴിലാളികളുടെ വേദന ഒരു പക്ഷെ പ്രവാസി സമൂഹത്തിനു തിരിച്ചറിയാന്‍ കഴിയും .തൊഴിലാളികളോടുള്ള അവരുടെ പെരുമാറ്റം മുതല്‍ സാമ്പത്തിക സദാചാര കുടുമ്പ വിഷയങ്ങള്‍ വരെ പ്രാവാസിക് തിരിച്ചറിയാന്‍ കഴിയും .അതുകൊണ്ട് തന്നെ നാട്ടില്‍ നിന്ന് വിമാനം കയറി വരുന്ന മലയാളികള്‍ക്ക് അന്യ ഭാഷ തൊഴിലാളികളെ വിമര്‍ശിക്കാന്‍ കഴിയില്ല കാരണം നാട്ടില്‍ ഈ വിഭാഗം അനുഭവിക്കുന്ന വേദനയും ഒട്ടപെടുതലും സാധാരണ പ്രവാസി സമൂഹവും ഇവിടെ നേരിടേണ്ടി വരുന്നു   ആദിതെയത്വതിനു പേരുകേട്ട നമ്മുടെ നാട്ടില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ശുഭാചിന്തയല്ല പ്രവാസികള്‍ക്ക് സമ്മാനികുന്നത്....