മുഹമ്മദ് സാദിര്‍ഷ പാലോട്
സാഹിത്യ ലോകത്തേക്ക് പുതുതായി കടന്നു വരുന്ന പലര്‍ക്കും തങ്ങളുടെ കഴിവുകളെ പൂര്‍ണമായും പുറത്തുകൊണ്ടു വരുന്നതിനു കഴിയാറില്ല.പുതിയ എഴുത്തുകാര്‍ക്ക് പ്രചോദനം നല്‍കുന്നതിനും അവരുടെ സൃഷ്ട്ടികള്‍ പ്രസ്ദീകരികുന്നതിനും മാധ്യമങ്ങള്‍ ശ്രദിക്കാറില്ല എന്നതാണ് വാസ്തവം.ചില എഴുത്തുകാര്‍ തങ്ങള്‍ക് വേണ്ടത്ര പ്രോത്സാഹനം ലഭിക്കാറില്ല എന്ന് ആവലാതിപെടാറുണ്ട്.ഒരു സാഹിത്യകാരന്‍ ആകാന്‍ കഴിവ് മാത്രം പോര അവരെ സമൂഹത്തിനു പരിജയപെടുതാന്‍ ഒരു മാധ്യമവും ആവശ്യമാണ് .ബ്ലോഗ് എഴുത്തുകാരുടെ ഈ പാലോട് കൂട്ടായ്മ അത്തരം ഒരു ആശയമാണു മുന്നോട്ടു വെക്കുന്നത് .പ്രശസ്ത എഴുത്തുകാരന്‍ ആയ ടി .പത്മനാഭന്‍ പുതിയ എഴുത്തുകാരെ കുറിച്ച് പറയുന്നത് എങ്ങനെയാണ് "വിത്ത് ശക്തമാണെങ്കില്‍ അത് മുളച്ചു വളര്‍ന്നു ശക്തമായ ഒരു വടവൃക്ഷമായി തീരും പ്രതികൂല കാലാവസ്ഥകളെ അത് അതി ജീവികുക തന്നെ ചെയ്യും.എന്നാല്‍ വിത്ത് വേണ്ടത്ര മൂപ്പുള്ളതല്ലെങ്കില്‍ എത്ര വലം ഉപയോഗിച്ചിട്ടും കാര്യമില്ല". പ്രൊഫസര്‍ മധുസൂദനന്‍ നായരുടെ അഭിപ്രായത്തില്‍.പുതിയ എഴുതുകാരെകുറിച്ചു പറയുന്നത്."വഴിയില്‍ കിടന്ന തേങ്ങയെടുത്ത് ഗണപതിക് അടിച്ചു പുണ്യം നേടുന്നത് പോലെ ആണ് ആരോകെയോ എഴുതി വെച്ചത് പകര്‍ത്തി എഴുതുന്നു .യുവ സാഹിത്യകാരന്മാര്‍ ആരും സ്വന്തമായി ഒന്നും എഴുതുനില്ല എന്നാണ്" .ധാരാളം വായികുന്നവ്ര്‍ക്ക് സ്വന്തമായ അഭിപ്രായവും ശൈലിയും കണ്ടെത്താന്‍ കഴിയും.നമ്മുടെ ഭാവനകളും സങ്കല്പങ്ങളും എന്ത് തന്നെ ആയാലും തുറന്നു എഴുതാനുള്ള വേദിയാണ് ഇത് അതിനെ എല്ലാ എഴുത്തുകാരും പരമാവതി പ്രയോജന പെടുത്തണമെന്ന് അഭ്യര്തികുന്നു .
No comments:
Post a Comment