Saturday, 17 December 2011

ഇണയെ നഷ്ട്ടപെട്ട പക്ഷി .....

മുഹമ്മദ്‌ സാദിര്‍ഷ പാലോട്  

മഴക്കാറുകള്‍ പൂക്കുമ്പോള്‍ 
ചീവിടുകള്‍ കരയുന്നതെന്തിനാണ് ?
മേല്‍കൂരയില്‍ നിന്നും താഴേക്ക്‌ പതിക്കുന്ന 
രശ്മികളില്‍ ഇരുള് നിറയുന്നു 
മഴയുടെ ഒരു തുള്ളി വീഴാത്ത 
ഉമ്മറകോലായില്‍
അമ്മ എന്നെ ചേര്‍ത്ത് നിര്‍ത്തുമ്പോള്‍ 
കേള്‍കുന്ന ശബ്ദം എന്നെ ഭയപെടുതത്തെ 
ഓടി ഒളിച്ചു 
പിന്നീട് എപ്പഴോ പ്രകാശം പതിക്കുന്ന 
കുടിലിനുള്ളില്‍ നിന്നും ആകാശത്തിന്റെ 
വിസ്മയങ്ങള്‍ കണ്ടു 
ഇടിയും മിന്നലും കണ്ടു 
ഇല്ലാ വേദനകള്‍ക് നടുവിലും 
നിറഞ്ഞു തുളുമ്പുന്ന 
നിറകുടം എന്നിലെ ബാല്യത്തിന്റെ കൌതുകമായി 
ഞാന്‍ അടുത്ത മഴക് കാതോര്‍ത്തു 
പക്ഷികള്‍ പറന്നു അകന്ന നീലാകാശം 
സുന്ദരിയായി കാണപെട്ടു 
അപ്പോഴും ഇണയെ നഷ്ടപെട്ട 
ആ പക്ഷിയുടെ രോദനം 
എന്നില്‍ ചെറിയ നൊമ്പരമായി... !!!

Thursday, 15 December 2011

കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയും അവ ഉയര്‍ത്തുന്ന സാമൂഹിക പ്രശ്നങ്ങളും ....

മുഹമ്മദ്‌ സാദിര്‍ഷ പാലോട്  



കേരം തിങ്ങും കേരള നാടിന്റെ പൈതൃകം പരിശോദിച്ചാല്‍ കേരളത്തിന്റെ തനിമ കാത്തു സൂക്ഷിച്ചിരുന്നത് സ്നേഹ നിര്‍ഭരമായ കുടുംബ ബന്ധങ്ങള്‍ ആയിരുന്നു എന്ന് കാണാന്‍ കഴിയും .കൂട്ട് കുടുംബം ,കുടുംബ വ്യവസ്ഥിതി എന്നിവ മാറി ഒരു പുത്തന്‍ സാംസ്കാരികത കടം കൊള്ളുകയായിരുന്നു നമ്മള്‍ .കുടുംബ ബന്ധങ്ങളുടെ ചൈതന്യം ,കൂട്ടായ്മ ,സ്നേഹം ഇവയെല്ലാം കാറ്റില്‍ പറത്തിയിട്ടു,കൊലപാതകവും,ആത്മഹത്യയും,ബലാല്‍സങ്ങവും,മോഷണവും എല്ലാം സമൂഹത്തിലേക് വാ പോളികുമ്പോള്‍ സമൂഹം ആരാജക്ത്വതിലെകും ഭാവി നാശതിലെകും എന്നാ യാതാര്ത്യതിലെക് ആണ് എത്തി ചേരുന്നത് .ശാശ്വതമായ ഈ ലോകത്ത് കേവലം അമ്പതു എഴുപതു ഇടക് ശരാശരി ആയുസ് മാത്രമുള്ള മനുഷ്യ ജന്മം എന്തിനു നാം എറിഞ്ഞുടക്കണം.
             നല്ലരു സമൂഹം വിഭാവന ചെയുന്നത് നല്ലൊരു കുടുംബമാണ് .പലപ്പോഴും ചിലരെങ്കിലും ജീവിതത്തെ കുറിച്ച് ബോധവാന്മാര്‍ ആകാറുണ്ട് .ചെയ്തുപോയ തെറ്റിനെ കുറിച്ച് പച്ചാതപിക്കാരുണ്ട്.എന്നാല്‍ പുതിയ സാഹചര്യങ്ങളില്‍ ഈ മനുഷ്യന്‍ തന്നെ കൂടുതല്‍ തെറ്റിലേക് ചെന്നെതപെടുന്നു എല്ലാം വെട്ടിപിടിക്കാനുള്ള നെട്ടോട്ടത്തില്‍ മനുഷ്യന് തന്റെ മനസ് നിയന്ത്രിക്കാനുള്ള കഴിവ് നഷ്ട്ടപെട്ടിരികുന്നു .അവന്‍ ജീവിച്ചു വരുന്ന ചുറ്റുപാടുകള്‍ അവന്റെ കാഴ്ചപാടുകള്‍ എല്ലാമാണ് ശരിയെന്നു സ്വയം വിലയിരുതപെടുന്നു .പുതു തലമുറയുടെ മനശാസ്ത്രം ഒരു ഉപദേശം കൊണ്ട് മാറ്റിയെടുക്കാന്‍ കഴിയാത്ത രീതിയില്‍ മാറിയിരിക്കുന്നു ഇതിനു ഉത്തരമാര് എന്ന് ചിന്തിച്ചാല്‍ സമൂഹതോടപ്പം അവന്റെ ബന്തുകളെയും പ്രതികൂട്ടില്‍ നിര്‍ത്തേണ്ടി വരും .ആധുനിക സുഗ സാമ്ഗ്രഹികളില്‍ നമ്മുടെ ചെറുപ്പം തളചിടപെടുന്നു.മകന്റെ മകളുടെ വളര്‍ച്ചയില്‍ പങ്കാളികളാകാന്‍ കഴിയാത്ത ,ജോലി തിരകുകളില്‍ പെടുന്ന മാതാപിതാക്കള്‍ അവര്‍ പോലുമറിയാതെ തന്റെ മക്കളെ കുഴിയില്‍ ചാടികുകയാണ് ചെയ്യുന്നത് .തന്റെ മക്കളുടെ കാര്യത്തില്‍ ഒരാള്‍ കാണിക്കുന്ന ഉള്കണ്ട ശ്രദ്ധ,നേരായ വഴിക്ക് തിരിച്ചുവിടല്‍ എന്നിവ  എല്ലാം തന്നെ വാര്‍ധക്യത്തില്‍ തളകപെട്ടു ജീവിതം എന്നി നീകുംപോള്‍ തുണയായി വരും എന്നുള്ളത് യാതാര്‍ത്ഥ്യം.നേരെ മറിച്ചു തന്റേതായ സ്വകാര്യതയില്‍ ഒതുങ്ങി കൂടുന്ന ഒരാള്‍ക് തന്റെ മക്കള്‍ വിനയായി വരും എന്നുള്ളതും തീര്‍ച്ച 
     പ്രധാനപെട്ട മറ്റൊരു പ്രശ്നം ദൈവ വിശ്വാസം കുറഞ്ഞിരിക്കുന്നു .മതമൈത്രിക് കോട്ടം സംഭവിച്ചിരിക്കുന്നു .ഒരു സമയത്ത് വൃദ്ധരായ ആളുകള്‍ ജാതി വ്യത്യാസം ഇല്ലാതെ വൈകുന്നേരങ്ങള്‍ ചിലവഴിക്കാന്‍ ആല്‍മര ചുവട്ടിലെ കല്‍ തറയില്‍ സംഘമികുമായിരുന്നു .ലോക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു .അതെല്ലാം ഇന്ന് ഓര്മ മാത്രമായി .ഗ്രാമങ്ങളില്‍ നിന്നും ആഘോഷങ്ങള്‍ പതിയെ അകന്നു തുടങ്ങിയിരിക്കുന്നു ഒരു ഗ്രാമത്തില്‍ സൌഹൃതം പങ്കു വെക്കാനുള്ള   ഒരു വേദിയായിരുന്നു ഉത്സവ പറമ്പുകള്‍ കൊയ്ത്തു കഴിഞ്ഞ വയലുകളില്‍ ഗ്രാമ വാസികള്‍ ഒത്തു ചേര്‍ന്ന് നാടന്‍ കലാരൂപങ്ങള്‍ ആസ്വദികുക .അതില്‍ നിന്നും മനുഷ്യന് പഠിക്കാന്‍ പലതും ഉണ്ടായിരുന്നു കാലാന്തരത്തില്‍ വയലുകളില്‍ കോണ്ക്രീറ്റ് സൌതങ്ങള്‍ ഉയര്നപ്പോള്‍ .നമ്മുടെ നാടിന്റെ പഴയ കലാ പാരമ്പര്യം കാണാ മറയാതെക്ക് പോയ്മറഞ്ഞു ആഘോഷങ്ങള്‍ പ്രഹസനങ്ങള്‍ ആയി .കുടുംബ ബന്ധങ്ങളുടെ അയ്ക്യം നഷ്ട്ടപെട്ടപ്പോള്‍ അത് സാമൂഹിക പ്രശ്നങ്ങളിലേക് വഴി തെളിച്ചു .കുടുംബ പ്രശ്നത്തിന്റെ പേരില്‍ വെള്ളമടിച്ചു പേ കൂത്ത്‌ നടത്തുന്നവര്‍ നിരപരാധികളെ കത്തിക് ഇരയാകുന്നതും നമ്മള്‍ നിത്യേന കാണുന്നു 
           ഇത്തരം പ്രശ്നങ്ങളെ മലയാളി സമൂഹം ഗൌരവത്തോടെ കാണേണ്ടി ഇരിക്കുന്നു .തന്റെ മകന്‍ അല്ലെങ്കില്‍ മകള്‍ അങ്ങനെ ആകരുത് അവര്‍ ഇനി വരാനുള്ള തലമുറക് സമൂഹത്തിനു മാതൃകയാകണം സ്നേഹം എന്നത് അവര്‍ അനുഭവിച്ചറിയണം.എന്ന് ഓരോ മനുഷ്യനും പ്രതിഞ്ഞ എടുക്കണം .നാടന്‍ പാട്ടും മുത്തക്ഷി കഥകളും നമ്മുടെ സാംസ്കാരികതയും തിരിച്ചു വരുമെന്നും നല്ലൊരു നാളെക് വേണ്ടി നമുക്ക് പ്രത്യാശിക്കാം       

Sunday, 11 December 2011

ക്രിസ്മസ് നല്‍കുന്ന സന്ദേശം



മുഹമ്മദ്‌ സാദിര്‍ഷ പാലോട് 

 സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായി വീണ്ടും ഒരു ക്രിസ്മസ് കൂടി .നേര്‍ത്ത മഞ്ഞിന്റെ മേലങ്കി അണിഞ്ഞ സുന്ദര രാവുകള്‍ .വേദനിക്കുന്ന മനസുകള്‍ക്ക് ആശ്വാസത്തിന്റെ സന്ദേശം നല്‍കി മാലാഖമാര്‍ ഭൂമിയില്‍ അവതരിക്കുന്നു .ഈസ്റര്‍ നാളുകള്‍ സാന്ത്വനത്തിന്റെയും സഹനത്തിന്റെയും സായൂജ്യമെകുന്നു .ക്ഷമികുന്നവന്റെ മുന്നില്‍ മുട്ട് കുത്താത്ത ഒന്നുമില്ലെന്ന് ലോകത്തെ പടിപിച്ച ദൈവപുത്രന്റെ വാക്കുകള്‍ എല്ലാവരുടെയും മനസില്‍ തെളിയുന്ന സുന്ദര ദിനങ്ങള്‍ 
        ലോകമെമ്പാടുമുള്ള ജനങ്ങള്‍ ക്രിസ്മസ് കൊണ്ടാടുന്നു അതുകൊണ്ടുതന്നെ വൈവിദ്യങ്ങളും ഏറെയാണ്‌ .തിരുപിറവിയുടെയും ഉയിര്തെഴുനെല്പിന്റെയും ആഘോഷ വേളകള്‍ ക്രിസ്ടിന്‍ സമൂഹത്തില്‍ മാത്രം ഒതുങ്ങി നില്കുന്നതല്ല എല്ലാ വിഭാഗം ആളുകളും ക്രിസ്മസ് ഉത്സവമാക്കി മാറ്റുന്നു എല്ലാവര്‍ഷവും ഡിസംബര്‍ ഇരുപത്തി അഞ്ചിന് കൊണ്ടാടുന്ന ക്രിസ്മസ് ആഘോഷങ്ങല്‍കുവേണ്ടി ഡിസംബര്‍ ആദ്യം മുതല്‍ക് തന്നെ ഒരുകങ്ങള്‍ തുടങ്ങുന്നു .പല വര്‍ണങ്ങളില്‍ ഉള്ള കോടി തോരണങ്ങള്‍ .അലങ്കാര ബള്‍ബുകള്‍ ,നക്ഷത്രങ്ങള്‍ എല്ലാം നാടെങ്ങും ഉയരുന്നു .രാത്രികള്‍ വര്‍ണത്തില്‍ പൊതിഞ്ഞു കൂടുതല്‍ സുന്ദരമായി മാറുന്നു .ക്രിസ്മസ് ട്രീ ,പുല്‍കൂടുകള്‍ ,ക്രിസ്മസ് അപ്പുപ്പന്‍ അങ്ങനെ വൈവിദ്യങ്ങള്‍ ധാരാളം. ആകാശത്തിലെ അനന്ത കോടി നക്ഷത്രങ്ങളെ ഒര്മിപികുന്ന രീതിയില്‍ ലോകം മുഴുവന്‍ നക്ഷത്രങ്ങള്‍ കൊണ്ട് നിറയുന്നു .താള മേളങ്ങളുടെ അകമ്പടിയോടെ വരുന്ന   ക്രിസ്മസ് അപ്പുപ്പനെ ആര്പ് വിളികളോടെ ജനം സ്വീകരിക്കുന്നു .ക്രിസ്മസ് ആഘോഷങ്ങളെ ഓണവും റംസാനും പോലെ തന്നെ മലയാളി സ്വീകരിക്കുന്നു 
          എല്ലാ അവദി ദിനങ്ങളും ഉത്സവമാകുന്നപോലെ മലയാളികള്‍ ജാതി മത വ്യത്യാസം ഇല്ലാതെ ക്രിസ്മസ്   അവദി ദിനങ്ങളും ബന്ധുകല്കൊപ്പം ചിലവഴിക്കുന്നു .വിഭവങ്ങള്‍ പരസ്പരം പങ്കു വെക്കുന്നു അയല്‍ വീടുകളില്‍ സമ്മാന പൊതികള്‍ എത്തിക്കുന്നു വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസം ഇല്ലാതെ ക്രിസ്മസ് കൊണ്ടാടുന്നു .എല്ലാ മതങ്ങളും മനുഷ്യനെ നന്മ ചെയ്യാന്‍ പടിപികുന്നു .ആഘോഷങ്ങള്‍ ചരിത്രത്തിന്റെ ഓര്മ പുതുകലാണ് .മത വൈര്യം മറന്നു നമുക്ക് ഒന്നാകാം .എല്ലാ ആഘോഷങ്ങളും അതിനൊരു നിമിത്തമാകട്ടെ എല്ലാ സുഹൃതുകല്കും ഹൃദയം നിറഞ്ഞ  ക്രിസ്മസ് ആശംസകള്‍  

Wednesday, 7 December 2011

പാലോട് കാര്‍ഷിക മേള ...

മുഹമ്മദ്‌ സാദിര്‍ഷ പാലോട് 

പാലോട് .പാലോട് കാര്‍ഷിക കലാ വ്യാപാര മേള നാല്പത്തി ഒന്‍പതാം വര്‍ഷത്തിലേക്ക് ."ഞാറ്റു പാട്ടിന്റെയും കൊയ്ത്തു പാട്ടിന്റെയും സംഗീതം സ്വന്തം സാംസ്കാരിക സംഗീതമാക്കി മാറ്റിയ പാലോടെന്ന മലയോരഗ്രാമത്തിന്റെ സാംസ്കാരിക പൈതൃകത്തിനു തനതു മുഖം സമ്മാനിച്ച പഴമകാരന്റെ കാള ചന്ത "  പാലോടിന്റെ കാര്‍ഷിക മുഖം വിളിചോടുന്ന പഴയ ഈരടികള്‍ ചുണ്ടില്‍ മുഴങ്ങുകയായി .2012  ഫെബ്രുവരി ഏഴാം തീയതി നാല്പത്തി ഒന്‍പതാം മേളക്ക് തിരിതെളിയുംപോള്‍ നാടും നഗരവും നീണ്ട പത്തു ദിവസത്തെ ആരവങ്ങളിലും ആഘോഷങ്ങളിലും മുഴുകുകയായി .മണ്ണിന്റെ മനമറിഞ്ഞു മണ്ണില്‍ വിത്തെറിഞ്ഞ നമ്മുടെ കര്‍ഷകന്റെയും കാര്‍ഷിക വൃത്തിയുടെയും ഒര്മാപെടുതലാണ് ഓരോ മേളയും നമുക്ക് സമ്മാനികുന്നത്.കാര്‍ഷിക മേഖലയും കൃഷിയും നമുക്ക് അന്യം നിന്നുപോകുന്ന ഒരു കാലഗട്ടതിലാണ് നമ്മള്‍ ജീവികുന്നത് .കൃഷിയും കര്‍ഷകനും നമ്മുടെ സാംസ്കാരിക പൈതൃകത്തിനു മുതല്കൂട്ടാനെന്നു വിളിചോടുക കൂടിയാണ് ഈ കാര്‍ഷിക മേള ചെയ്യുന്നത് .അതുകൊണ്ടാണ് അത്രയും പ്രാതന്യതോടുകൂടി കാര്‍ഷിക വിളകളുടെ ഒരു വന്‍ പ്രദര്‍ശനം തന്നെ മേളയില്‍ എല്ലാ വര്‍ഷവും സംഘടിപികുന്നത് .എല്ലാതരം ആളുകളെയും ആകര്‍ഷിക്കുന്ന വിതതില്ലാണ് .മേളയുടെ നടത്തിപ് .തെക്കന്‍ കേരളത്തിലെ പ്രതാനപെട്ട ഉത്സവങ്ങളില്‍ ഒന്നായ പാലോട് മേള നടതപെടുന്നതിനു സ്വന്തമായി ഒരു സ്ഥലം എന്നത് ഇപ്പോഴും ഒരു സ്വപ്നമായി തുടരുന്നു .എല്ലാവര്‍ഷവും അതികാരികളുടെ ഭാഗത്ത്‌ നിന്നും അനുകൂലമായ മറുപടി ഉണ്ടാകുമെങ്കിലും മേള കഴിയുന്നതോടെ അത് മറന്നുപോകുകയാണ് പതിവ് 
            പാലോട് മേള ഇത്രയേറെ വളര്തികൊണ്ട് വരുന്നതിനു ഒരുപാട് മഹാരഥന്മാരുടെ സംഭാവന ഉണ്ട് .അതില്‍ പ്രതാനിയായിരുന്നു നമ്മളെ വിട്ടുപിരിഞ്ഞ ശ്രീ ശിവതാണുപിള്ള .നാല്പതു വര്‍ഷത്തെ മികച്ച നേതൃത്വത്തിന്റെ പ്രതീകമായാണ് പാലോട് നിവാസികള്‍ അദേഹത്തെ ഓര്‍ക്കുക .പെരിങ്ങമ്മല,നന്നിയോടെ .വിതുര ,പാങ്ങോട് പഞ്ചായത്തുകളിലെ കമ്മുനിസ്റ്റ്‌ പാര്‍ടിയുടെ വളര്‍ച്ചക്ക് അദേഹത്തിന്റെ പങ്കു വളരെ വലുതായിരുന്നു.പെരിങ്ങമ്മല ജില്ലാ കൃഷിതോട്ടം ,ചെട്ടച്ചാല്‍ ജഴ്സിഫാം .എന്നിവിടങ്ങളില്‍ തൊഴിലാളികളെ സംഘടിപികുന്നതിനും അദേഹം നേതൃത്വം വഹിച്ചിട്ടുണ്ട്‌ .1963ല്‍പലോടെ മേള ആരംഭികുംപോള്‍ അതിന്റെ സംഘാടകന്‍ ആയിരുന്നു അദേഹം കഴിഞ്ഞ വര്ഷം നവംബര്‍ ഇരുപതാം തീയതി അദേഹം ഈ ലോകത്തോട് വിട പറഞ്ഞു നാല്പത്തി ഒന്‍പതാമത് മേള അദേഹത്തിന്റെ ഒരു ഓര്മ പുതുക്കല്‍ കൂടിയാകും . ആദ്യകാലത്ത് മേളയില്‍ കലാ തീയറെര്സ് എന്നപേരില്‍ ഒരു സമിതി രൂപികരിച്ചു കലാപരിപാടികള്‍ നടത്തിയിരുന്നു .കിളിമാനൂര്‍ കാര്‍ഷിക ഗ്രാമ വികസന വൈസേ പ്രസിടന്റ്റ് ,സി ,പി ,ഐ മണ്ഡലം സെക്രെട്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു .
             മണ്‍ മറഞ്ഞുപോയ മഹാരഥന്മാരുടെ ഓര്‍മകളില്‍ ഒരു കാര്‍ഷിക മേള കൂടി  വിളിപാടെ   അകലെ  എത്തി നില്കുന്നു .നാടിന്റെ സംസ്കാരികതയും ,നന്മയം സാഹോദര്യവും ഊട്ടി ഉറപികാന്‍ പാലോട് മേളക് കഴിയട്ടെ എന്നാശിക്കുന്നു .എല്ലാവിത ആശംസകളോടെ ...............

Tuesday, 6 December 2011

ഗൃഹാതുരതയുടെ മൂക സാക്ഷികള്‍ ..

മുഹമ്മദ്‌ സാദിര്‍ഷ പാലോട്

തണുപ്പുള്ള ഒരു സായഹ്നം മഞ്ഞു മൂടി കിടക്കുന്ന പാതയോരത്തിലൂടെ .തണുത്ത കാറ്റ് ഏറ്റു നടന്നു നീങ്ങുകയായിരുന്നു ഞാന്‍ എന്റെ മനസിന്റെ മാസ്മരികതയില്‍ ശതകോടി റോസാ പുഷ്പങ്ങള്‍ വിടര്‍ന്നു മഞ്ഞു തുള്ളി ഏറ്റുവാങ്ങി എന്തിനോ വേണ്ടി കൊതിച്ചു നില്കുന്നത് പോലെ തോന്നി .വസന്തകാലത്തിലെ പ്രഭാതം നനുത്ത നാട്ടു വഴികള്‍ .ഹൃദയം തന്ത് വിറകുന്നതുപോലെ തോന്നി എന്റെ ഹൃദയം ചൂടിനു വേണ്ടി കൊതിച്ചു .തണുത്ത പകലുകള്‍ ഹൃദ്യമാണ്‌ ആകാശത്തിന്റെ അനന്ത വിഹായസിലെക് പറക്കാന്‍ തോന്നും .മഞ്ഞു തുള്ളികള്‍ നെറുകയില്‍ പതികുംപോള്‍ വല്ലാത്തൊരു അനുഭൂതിയാണ് .പൈന്‍ മരങ്ങള്‍ പ്രണയത്തിന്റെ പ്രതീകമാണ് എന്റെ ക്യാമ്പസിന്റെ നിശ്വാസമാണ് .ഓരോ നിശ്വാസവും സമ്മാനികുന്നത് പ്രണയത്തിന്റെ തീവ്രതയാണ് .കലാലയത്തിന്റെ വേലി കെട്ടുകള്‍കു അകത്തു പടര്‍ന്നു പന്തലിച്ചു നില്‍കുന്ന ഓരോ വൃക്ഷതിനും പറയാനുണ്ടാകും ഒരു പ്രണയത്തിന്റെ കഥ അത് ചിലപ്പോള്‍ അവന്റെയോ അവളുടെയോ നൊമ്പരങ്ങള്‍ ആകാം .കാലത്തിന്റെ മൂക സാക്ഷിയായി .കലാലയത്തിന്റെ ഹൃദയതുടിപുകള്‍ ഏറ്റുവാങ്ങി ആ വൃക്ഷ രാജക്ന്മാര്‍ അങ്ങനെ നിലനില്‍കുന്നു .ഗൃഹാതുരതയുടെ ഈ മൂക സാക്ഷികള്‍ എത്രയെത്ര വാക്ക് ദ്വോരണികള്‍ ഏറ്റു വാങ്ങിയിര്കുന്നു പക്ഷം പിടികാതെ നെഞ്ചകം കാട്ടി എത്ര ഏറുകള്‍ തടുതിരികുന്നു .ക്യാമ്പസുകളുടെ ഭംഗി ആവാഹിച്ചു നിലകൊള്ളുന്നത് വൃക്ഷ മുതക്ഷന്മാരിലൂടെയാണ് സ്വസ്ഥമായിരുന്നു സൊറ പറയാന്‍ ചെത്ത്‌ ഭാഷയില്‍ പറഞ്ഞാല്‍ ഒന്ന് സൊള്ളാന്‍ വൃക്ഷങ്ങള്‍ തണലെകിയില്ലെങ്കില്‍ പിന്നെ എന്ത് കലാലയം .വികസനത്തിന്റെ ബലിയാട് ആകാതിരിക്കാന്‍ ക്യാമ്പസുകള്‍ കോടി പിടികട്ടെ .ഗൃഹാതുരതയുടെ മൂക സാക്ഷികളെ നിലനിര്തട്ടെ            

Monday, 5 December 2011

മുല്ലപെരിയാര്‍ ഡാമും കേരളവും ചില ചിന്തകളും പ്രതികരിക്കു




മുഹമ്മദ്‌ സാദിര്‍ഷ പാലോട്   

നമ്മുടെ മൂന്ന് ജില്ലകള്‍ക്ക് ഭീഷണിയായ മുല്ലപ്പെരിയാര് ഡാം തകര്‍ന്നാലുള്ള ചര്‍ചകളാണ് എങ്ങും.തീര്‍ച്ചയായും ഡാം പൊട്ടീയാല്‍ നമ്മുടേ സഹോദരങ്ങളയ പതിനായിരങ്ങള്‍ കൊല്ലപ്പെടും.ശേഷം പകര്‍ച്ച വ്യാധികള്‍,പുനര്‍ നിര്‍മാണം മുതലായ വലിയ കടമ്പകള്‍ വേറേ. ..ഓരോ മലയാളിയും ഈ വിഷയത്തില്‍ പ്രതികരികെണ്ടിയിരികുന്നു .നമ്മുടെ സംസ്ഥാനത്തുള്ള ഡാം എന്ത് ചെയ്യണം എന്ന് തീരുമാനികേണ്ടത് നമ്മളാണ് തമിഴിനാട് അല്ല എന്ത് ന്യായമായ ആവശ്യവും കേരളം അന്ഗീകരികുമെന്നു മുഖ്യമന്ത്രി  പറഞ്ഞു കഴിഞ്ഞു ഇനിയും തമിഴ്നാട്‌ ഈ വിഷയത്തില്‍ അനുകൂല തീരുമാനം  കൈകൊണ്ടില്ലെങ്കില്‍ കേന്ദ്രവും കോടതികളും ഇടപെടെണ്ടിയിരികുന്നു .കാരണം നിലനില്കുന്ന സംവിദാനങ്ങള്‍ മനുഷ്യ നന്മക്കു വേണ്ടി ഉള്ളതാണ്

മുല്ലപെരിയാര്‍ തിരിച്ചറിയാതെ പോകുന്നത്




മുഹമ്മദ്‌ സാദിര്‍ഷ പാലോട് 


വര്‍ഷങ്ങള്‍ ഒരുപാട് പിന്നിടുമ്പോഴും മുല്ലപെരിയാര്‍ വിഷയത്തില്‍ മാത്രം നീതിയുമില്ല നിയമങ്ങളും ഇല്ല .ജീവനാണ് വലുത് ജീവനും സ്വത്തിനും സംരക്ഷണം കൊടുകേണ്ടത്‌ ഒരു ഭരണകൂടത്തിന്റെ ഉത്തരവിത്വം ആണ് എന്നൊക്കെ ഭരണഘടനയില്‍ എഴുതി വെച്ചിട്ടുണ്ട് .ഒരു സാധാരണകാരന്റെ ചിന്തകള്‍ ഇങ്ങനെയോകെ ആണ് .ആരാലും കേള്‍ക്പെടാതെ പോകുന്ന ഒരു കരച്ചില്‍ എവിടെയോകെയോ പ്രതിദ്വാനികുനുണ്ട് .ഇന്നലെ പേടിച്ചു പാലായനം ചെയ്ത കുടുമ്പം ഒരു ദുരന്തത്തെ മുന്നില്‍ കണ്ടത് കൊണ്ടാകാം .ഇതു നിമിഷവും വന്നു പതിക്കാവുന്ന ഒരു ദുരന്തം തങ്ങളെ ഇല്ലാതാക്കും എന്ന് അറിവില്ലാതിടത്തോളം മുല്ലപെരിയാരിലെ കുട്ടികള്‍ക്ക് സമരം വെറുമൊരു ആഘോഷമായിരിക്കാം .ഇത് തങ്ങളുടെ ജീവന് വേണ്ടിയാണെന്ന് അറിയുന്ന നിമിഷം മുതല്‍ ആഘോഷങ്ങള്‍ വഴി മാറി കുഞ്ഞു മനസ്സില്‍ ഭീതിയുടെ നിഴല്‍ വന്നു പതിക്കുന്നു .എന്തൊകെയോ സംഭവിക്കാന്‍ പോകുന്നു എന്നാ ഭയം മുതിര്‍ന്നവരേക്കാള്‍ വേഗത്തില്‍ കീഴടകുന്നത് കുട്ടികളെ ആയിരിക്കാം .അത് കൊണ്ട് തന്നെ കുട്ടികളുടെ മാനസിക പിരിമുറുക്കങ്ങള്‍ തിരിച്ചരിയപെടെണ്ടിയിരികുന്നു .അതിനെ പറ്റി ആരും ചര്‍ച്ച ചെയ്തു കണ്ടില്ല .എന്തോ സംഭവിക്കാന്‍ പോകുന്നു എന്നാ ഭീതി എന്തായാലും കുട്ടികളില്‍ ഉണ്ടാകും .അത്രയേറെ സമരമുഖങ്ങള്‍ തീവ്രമായി മാറിയിരിക്കുന്നു .തന്റെ അച്ഛനെയോ അമ്മയെയോ നഷടപെടുതുന്ന എന്തോ ഒന്ന് വരാനിരിക്കുന്നു എന്നാ തിരിച്ചറിവ് കുഞ്ഞു മനസിനെ വേദനിപിക്കും .അത് തിരിച്ചറിയ പെടണം ,മുല്ലപെരിയാര്‍ വിഷയത്തില്‍ എത്രയും പെട്ടെന്ന് അതികാരികള്‍ പരിഹാരം കാണുമെന്നു ആശിക്കാം .കുട്ടികളുടെ മനസ് ഉലയാതെ നോക്കാം                 

വിസ്മൃതിയിലാണ്ട സര്‍കസ് സംസ്കാരവും സൈകില്‍ യന്ജവും


 മുഹമ്മദ്‌ സാദിര്‍ഷ പാലോട് 

ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരത്തിന്റെ ചരിത്രം പരിശോദിച്ചാല്‍ .കേരളം ഒരുപാട് വിസ്മയങ്ങളുടെയും വൈരുദ്യങ്ങളുടെയും നാടാണെന്ന് കാണാന്‍ കഴിയും അതില്‍ പ്രതാനപെട്ട ഒരു വിസ്മയമായിരുന്നു നമ്മുടെ നാടിന്റെ പഴയ സര്‍കസ് സംസ്കാരം .പഴയകാലത്തെ അഭ്യാസ ഇനങ്ങളിലെ പ്രതാനപെട്ട ഒരു ഇനമായിരുന്നു സൈകില്‍ യന്ജം .മുന്‍പ് ആണ്ടിലൊരിക്കല്‍ സമൃതിയുടെ നാളുകളില്‍ ഗ്രാമങ്ങളില്‍ സര്‍കസ് യന്ജം നടത്തിയിരുന്നു കൊയ്തു കഴിഞ്ഞ പാടങ്ങള്‍ വെട്ടി തെളിച്ചു കളമൊരുക്കി അവിടെയാണ്  സൈകില്‍ യന്ജം നടത്തിയിരുന്നത് .മൈക്ക് അനൌന്‍സ്മെന്റ്  ഓടു കൂടി നടത്തിയിരുന്ന  യന്ജം കാണാന്‍ ധാരാളം ആളുകള്‍ കാലത്തിനു ചുറ്റും കൂടിയിരുന്നു .
        അലങ്കരിച്ചു മനോഹരമാകിയ സൈകിളുകളില്‍ അഭ്യാസികള്‍ പ്രകടനം ആരംഭിക്കുന്നു .ആളുകള്‍ ശ്വാസം അടകിപിടിച്ചു ആകാംഷയോടെ നോകി നില്‍കുന്നു സൈകിളുകളില്‍ റോന്തു ചുറ്റുന്ന അഭ്യസി പെട്ടെന്ന് സൈകിലിനു മുകളില്‍ കിടന്നു യാത്ര ചെയ്യുന്നു അത് കഴിഞ്ഞു സൈകിളിനു മുകളില്‍ ചമ്രം പടഞ്ഞിരുന്നു യാത്ര ചെയ്യുന്നു ശരീരം കൊണ്ട് സൈകില്‍ നിയന്ത്രിക്കുന്നു കൂടാതെ സൈകില്‍ ഒറ്റ ടയറില്‍ നിര്‍ത്തുക സൈകില്‍ മിനിട്ടുകളോളം ബാലന്‍സ് ചെയ്തു നിര്‍ത്തുക അങ്ങനെ നീളുന്നു അഭ്യാസ പ്രകടനങ്ങള്‍ .സൈകില്‍ യന്ജം നടത്തിയിരുന്നവര്‍ യന്ജം കഴിയാതെ സൈകിളില്‍ നിന്നും ഇറങ്ങിയിരുനില്ല എന്ന് പഴമക്കാര്‍ പറയുന്നു .ഈ സൈകില്‍ യന്ജം ഒരാഴച്ചയോളം നിലനില്‍കും .കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ അസ്വതിച്ചിരുന്ന ഒരു കലയായിരുന്നു ഇത് .അന്നത്തെ പ്രതാനപെട്ട വിനോദങ്ങളില്‍ ഒന്നായിരുന്നു ഇത് കാണുക എന്നുള്ളത് .ഉച്ചത്തിലുള്ള കൊരിതരിപികുന്ന അനൌന്‍സ്മെന്റും തകൃതിയായി നടക്കുന്നു .ഒപ്പം കച്ചവടവും .കണ്കെട്ടുകളി .കിടുക്ക് കളി എന്നിവ വേറെയും.
                            സൈകില്‍ യന്ജം കഴിഞ്ഞാല്‍ അവരുടെ വക തന്നെ വേറെയും പ്രകടനങ്ങള്‍ അതില്‍ പ്രതനപെട്ടവ ആയിരുന്നു നെഞ്ചില്‍ ഉരല് വെച്ച് നെല്ല് കുത്തുക .ആട്ടു കല്ല്‌ നെഞ്ചില്‍ കയറ്റി വെകുക .തലയില്‍ തീകൂട്ടി പര്പിടകം ചുടുക .ട്യുബ് തലയില്‍ അടിച്ചു പോട്ടികുക കുഴിയെടുത്തു മൂടി അതിനകത്ത് ഏഴു എട്ടു മണികൂര്‍ കിടക്കുക ഇങ്ങനെ നീളുന്നു അഭ്യാസങ്ങള്‍ അവസാനം കമ്പ കേട്ടോടുകൂടി യന്ജം അവസാനിക്കുന്നു .അടുത്തവര്‍ഷത്തെ യന്ജതിനായുള്ള കാത്തിരുപ്പ് പിന്നെ .കാലം മാറിയതനുസരിച്ചു നാടന്‍ വിനോദങ്ങളും അഭ്യസവുമെല്ലാം ഓര്‍മയായി അഭ്യാസത്തിനു ശേഷം തങ്ങളുടെ കയ്യിലുള്ള പോണി കുലുകുംപോള്‍ ഒരു പൈസ മുതല്‍ പത്തു പൈസ വരെ ആളുകള്‍ നല്‍കുന്നു .പകലുമുഴുവന്‍ ജീവന്‍ പണയം വെച്ചി ആളുകളെ സന്തോഷിപികുന്നതിനു കിട്ടുന്ന കൂലി ചിലപ്പോള്‍ മൂന്നോ നാലോ രൂപ ആയിരിക്കും .കാലത്തിന്റെ കുതോഴുകില്‍ പെട്ട് നമുക്ക് സ്വത്വവും സംസ്കാരവും സര്‍വതും നഷ്ടപ്പെട്ട് ,അതിനിവേശത്തിന്റെ നീരാളിപിടുതത്തില്‍ നിന്നും സൈകില്‍ യന്ജവും രക്ഷ നേടിയില്ല യന്ജം നടത്തിയവരെ പിന്നിലാകി കൊണ്ട് കടനുവന്നത് ലക്ഷങ്ങളുടെ സര്‍കാസ് കച്ചവടം .വിസ്മൃതിയിലായതോ നാട്യങ്ങള്‍ ഇല്ലാത്ത ഒരു സംസ്കാരം .     

എന്റെ ഗ്രാമം ......

-മുഹമ്മദ്‌ സാദിര്‍ഷ (അബുദാബി )



തിരുവനതപുരം ജില്ലയിലെ പാലോട് എന്ന കൊച്ചുനാട് ആണ് എന്റെ ഗ്രാമം .നിറയെ പുഞ്ചപാടങ്ങളും വര്‍ഷകാലത്ത് കരകവിഞ്ഞൊഴുകുന്ന വമാനാപുരം നദിയും ചെറു തോടുകളും നീരുറവകളും എന്റെ നാടിന്റെ മാത്രം സൌന്ദര്യദ്രശ്യം. വര്‍ഷകാലത്തും കര്‍ക്കടതിലും നിറഞ്ഞു പൊങ്ങുന്ന വയല്‍ പാടങ്ങല്‍ക്കൊപ്പം നടന്നു പോകുന്ന വഴികള്‍ വരെ വെള്ളം നിറഞ്ഞു നില്‍ക്കുന്നത് കാണുവാന്‍ കണ്ണിനു കുളിര്‍മയാണ്.


എന്റെ നാട്ടിന്റെ സാംസ്കാരിക വളര്‍ച്ചയ്ക്ക് എന്നും നിദാനമായിട്ടുളള ഒരുപാട് സൌഹൃതങ്ങള്‍ നഗരജീവിതത്തില്‍ കിട്ടാത്ത ഒരു ഹ്യദയതുടിപ്പ് തന്നെയാണ് എന്റെ ഗ്രാമത്തിലൂടെ ഞാന്‍ കാണുന്നത് . നമ്മള്‍ ചെറുപ്പക്കാര്‍ വൈകുന്നേരങ്ങളില്‍ സമയം കളയാന്‍ ഒന്നിച്ചു കൂടുന്നു .രാത്രി വരെ നീളുന്ന സംസാരവും രസമുള്ള ജീവിതം തന്നെയാണ് അത് .അതിരാവിലെ അമ്പലങ്ങളില്‍ നിന്നും കേള്‍ക്കുന്ന സുപ്രഭാതവും ,ഇടുങ്ങിയ റോഡുകളും ,പുഞ്ചപടങ്ങളും ,പച്ച അമ്പലത്തിലെ ആറാട്ടും ,ഉത്സവങ്ങളും ,പറയെടുപ്പും ,ഉറിയടിയും,കാര്‍ത്തികയും എല്ലാം എല്ലാം എന്റെ നാട്ടിന്റെ പ്രത്യേകതകള്‍ ആയിട്ടാണ് എനിക്ക് തോന്നുന്നത് .ഇങ്ങനെ ഉള്ള പാലോട് എന്ന ഹരിത സുന്ദരമായ ഗ്രാമത്തില്‍ ജീവിക്കുന്നതില്‍ ഞാന്‍ അഭിമാനിയ്ക്കുന്നു .അത് കൊണ്ട് തന്നെ എനിക്ക് ആ നാട്ടിലേയ്ക്ക് എത്രയും പെട്ടെന്ന് ഓടിയെത്താന്‍ കൊതിയാകുന്നു .കാലത്തോടൊപ്പം നടക്കാന്‍ മോഹിച്ചിട്ടും കാലം വഴിയിലുപേക്ഷിച്ച് പോയ പഴമകള്‍ ഏറെ ഇഷ്ട്പ്പെടുന്ന ഒരു പ്രവാസി.നമ്മളുടെ മനസ്സ് തിരയടങ്ങാത്ത സാഗരം പോലെയാണ്‌. അതൊന്നടക്കുവാന്‍ വാളിനേക്കാള്‍ മൂര്‍ച്ചയേറിയ അക്ഷരങ്ങളെ നമുക്ക് വാക്കുകളിലൂടെ ഇവിടെ കെട്ടഴിച്ച് വിടാം ഞാന്‍ നടന്ന വഴികള്‍, ഞാന്‍ കണ്ട കാഴ്ചകള്‍....... നമ്മുടെ നാടിനെ കുറിച്ച് നിങ്ങളുടെ ഇഷ്ടങ്ങളും, സ്വപ്നങ്ങളും, അനുഭവങ്ങളും, എല്ലാമെല്ലാം ഇവിടെ പങ്കുവെക്കാം......പാലോട് നിവാസികളുടെ ഈ കൂട്ടായ്മക്ക് എല്ലാവിത ആശംസകളും നേരുന്നു