മുഹമ്മദ് സാദിര്‍ഷ പാലോട്
വര്‍ഷങ്ങള്‍ ഒരുപാട് പിന്നിടുമ്പോഴും മുല്ലപെരിയാര്‍ വിഷയത്തില്‍ മാത്രം നീതിയുമില്ല നിയമങ്ങളും ഇല്ല .ജീവനാണ് വലുത് ജീവനും സ്വത്തിനും സംരക്ഷണം കൊടുകേണ്ടത് ഒരു ഭരണകൂടത്തിന്റെ ഉത്തരവിത്വം ആണ് എന്നൊക്കെ ഭരണഘടനയില്‍ എഴുതി വെച്ചിട്ടുണ്ട് .ഒരു സാധാരണകാരന്റെ ചിന്തകള്‍ ഇങ്ങനെയോകെ ആണ് .ആരാലും കേള്‍ക്പെടാതെ പോകുന്ന ഒരു കരച്ചില്‍ എവിടെയോകെയോ പ്രതിദ്വാനികുനുണ്ട് .ഇന്നലെ പേടിച്ചു പാലായനം ചെയ്ത കുടുമ്പം ഒരു ദുരന്തത്തെ മുന്നില്‍ കണ്ടത് കൊണ്ടാകാം .ഇതു നിമിഷവും വന്നു പതിക്കാവുന്ന ഒരു ദുരന്തം തങ്ങളെ ഇല്ലാതാക്കും എന്ന് അറിവില്ലാതിടത്തോളം മുല്ലപെരിയാരിലെ കുട്ടികള്‍ക്ക് സമരം വെറുമൊരു ആഘോഷമായിരിക്കാം .ഇത് തങ്ങളുടെ ജീവന് വേണ്ടിയാണെന്ന് അറിയുന്ന നിമിഷം മുതല്‍ ആഘോഷങ്ങള്‍ വഴി മാറി കുഞ്ഞു മനസ്സില്‍ ഭീതിയുടെ നിഴല്‍ വന്നു പതിക്കുന്നു .എന്തൊകെയോ സംഭവിക്കാന്‍ പോകുന്നു എന്നാ ഭയം മുതിര്‍ന്നവരേക്കാള്‍ വേഗത്തില്‍ കീഴടകുന്നത് കുട്ടികളെ ആയിരിക്കാം .അത് കൊണ്ട് തന്നെ കുട്ടികളുടെ മാനസിക പിരിമുറുക്കങ്ങള്‍ തിരിച്ചരിയപെടെണ്ടിയിരികുന്നു .അതിനെ പറ്റി ആരും ചര്‍ച്ച ചെയ്തു കണ്ടില്ല .എന്തോ സംഭവിക്കാന്‍ പോകുന്നു എന്നാ ഭീതി എന്തായാലും കുട്ടികളില്‍ ഉണ്ടാകും .അത്രയേറെ സമരമുഖങ്ങള്‍ തീവ്രമായി മാറിയിരിക്കുന്നു .തന്റെ അച്ഛനെയോ അമ്മയെയോ നഷടപെടുതുന്ന എന്തോ ഒന്ന് വരാനിരിക്കുന്നു എന്നാ തിരിച്ചറിവ് കുഞ്ഞു മനസിനെ വേദനിപിക്കും .അത് തിരിച്ചറിയ പെടണം ,മുല്ലപെരിയാര്‍ വിഷയത്തില്‍ എത്രയും പെട്ടെന്ന് അതികാരികള്‍ പരിഹാരം കാണുമെന്നു ആശിക്കാം .കുട്ടികളുടെ മനസ് ഉലയാതെ നോക്കാം
No comments:
Post a Comment