മുഹമ്മദ് സാദിര്‍ഷ പാലോട്
പാലോട് .പാലോട് കാര്‍ഷിക കലാ വ്യാപാര മേള നാല്പത്തി ഒന്‍പതാം വര്‍ഷത്തിലേക്ക് ."ഞാറ്റു പാട്ടിന്റെയും കൊയ്ത്തു പാട്ടിന്റെയും സംഗീതം സ്വന്തം സാംസ്കാരിക സംഗീതമാക്കി മാറ്റിയ പാലോടെന്ന മലയോരഗ്രാമത്തിന്റെ സാംസ്കാരിക പൈതൃകത്തിനു തനതു മുഖം സമ്മാനിച്ച പഴമകാരന്റെ കാള ചന്ത " പാലോടിന്റെ കാര്‍ഷിക മുഖം വിളിചോടുന്ന പഴയ ഈരടികള്‍ ചുണ്ടില്‍ മുഴങ്ങുകയായി .2012 ഫെബ്രുവരി ഏഴാം തീയതി നാല്പത്തി ഒന്‍പതാം മേളക്ക് തിരിതെളിയുംപോള്‍ നാടും നഗരവും നീണ്ട പത്തു ദിവസത്തെ ആരവങ്ങളിലും ആഘോഷങ്ങളിലും മുഴുകുകയായി .മണ്ണിന്റെ മനമറിഞ്ഞു മണ്ണില്‍ വിത്തെറിഞ്ഞ നമ്മുടെ കര്‍ഷകന്റെയും കാര്‍ഷിക വൃത്തിയുടെയും ഒര്മാപെടുതലാണ് ഓരോ മേളയും നമുക്ക് സമ്മാനികുന്നത്.കാര്‍ഷിക മേഖലയും കൃഷിയും നമുക്ക് അന്യം നിന്നുപോകുന്ന ഒരു കാലഗട്ടതിലാണ് നമ്മള്‍ ജീവികുന്നത് .കൃഷിയും കര്‍ഷകനും നമ്മുടെ സാംസ്കാരിക പൈതൃകത്തിനു മുതല്കൂട്ടാനെന്നു വിളിചോടുക കൂടിയാണ് ഈ കാര്‍ഷിക മേള ചെയ്യുന്നത് .അതുകൊണ്ടാണ് അത്രയും പ്രാതന്യതോടുകൂടി കാര്‍ഷിക വിളകളുടെ ഒരു വന്‍ പ്രദര്‍ശനം തന്നെ മേളയില്‍ എല്ലാ വര്‍ഷവും സംഘടിപികുന്നത് .എല്ലാതരം ആളുകളെയും ആകര്‍ഷിക്കുന്ന വിതതില്ലാണ് .മേളയുടെ നടത്തിപ് .തെക്കന്‍ കേരളത്തിലെ പ്രതാനപെട്ട ഉത്സവങ്ങളില്‍ ഒന്നായ പാലോട് മേള നടതപെടുന്നതിനു സ്വന്തമായി ഒരു സ്ഥലം എന്നത് ഇപ്പോഴും ഒരു സ്വപ്നമായി തുടരുന്നു .എല്ലാവര്‍ഷവും അതികാരികളുടെ ഭാഗത്ത് നിന്നും അനുകൂലമായ മറുപടി ഉണ്ടാകുമെങ്കിലും മേള കഴിയുന്നതോടെ അത് മറന്നുപോകുകയാണ് പതിവ്
പാലോട് മേള ഇത്രയേറെ വളര്തികൊണ്ട് വരുന്നതിനു ഒരുപാട് മഹാരഥന്മാരുടെ സംഭാവന ഉണ്ട് .അതില്‍ പ്രതാനിയായിരുന്നു നമ്മളെ വിട്ടുപിരിഞ്ഞ ശ്രീ ശിവതാണുപിള്ള .നാല്പതു വര്‍ഷത്തെ മികച്ച നേതൃത്വത്തിന്റെ പ്രതീകമായാണ് പാലോട് നിവാസികള്‍ അദേഹത്തെ ഓര്‍ക്കുക .പെരിങ്ങമ്മല,നന്നിയോടെ .വിതുര ,പാങ്ങോട് പഞ്ചായത്തുകളിലെ കമ്മുനിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ചക്ക് അദേഹത്തിന്റെ പങ്കു വളരെ വലുതായിരുന്നു.പെരിങ്ങമ്മല ജില്ലാ കൃഷിതോട്ടം ,ചെട്ടച്ചാല്‍ ജഴ്സിഫാം .എന്നിവിടങ്ങളില്‍ തൊഴിലാളികളെ സംഘടിപികുന്നതിനും അദേഹം നേതൃത്വം വഹിച്ചിട്ടുണ്ട് .1963ല്‍പലോടെ മേള ആരംഭികുംപോള്‍ അതിന്റെ സംഘാടകന്‍ ആയിരുന്നു അദേഹം കഴിഞ്ഞ വര്ഷം നവംബര്‍ ഇരുപതാം തീയതി അദേഹം ഈ ലോകത്തോട് വിട പറഞ്ഞു നാല്പത്തി ഒന്‍പതാമത് മേള അദേഹത്തിന്റെ ഒരു ഓര്മ പുതുക്കല്‍ കൂടിയാകും . ആദ്യകാലത്ത് മേളയില്‍ കലാ തീയറെര്സ് എന്നപേരില്‍ ഒരു സമിതി രൂപികരിച്ചു കലാപരിപാടികള്‍ നടത്തിയിരുന്നു .കിളിമാനൂര്‍ കാര്‍ഷിക ഗ്രാമ വികസന വൈസേ പ്രസിടന്റ്റ് ,സി ,പി ,ഐ മണ്ഡലം സെക്രെട്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു .
മണ്‍ മറഞ്ഞുപോയ മഹാരഥന്മാരുടെ ഓര്‍മകളില്‍ ഒരു കാര്‍ഷിക മേള കൂടി വിളിപാടെ അകലെ എത്തി നില്കുന്നു .നാടിന്റെ സംസ്കാരികതയും ,നന്മയം സാഹോദര്യവും ഊട്ടി ഉറപികാന്‍ പാലോട് മേളക് കഴിയട്ടെ എന്നാശിക്കുന്നു .എല്ലാവിത ആശംസകളോടെ ...............
No comments:
Post a Comment